bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ-ഇന്ത്യൻ ആരോഗ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു

1640599501259

മനാമ: ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ആരോഗ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്‌സിഎച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി എസ്‌സിഎച്ച് സെക്രട്ടറി ജനറൽ, ഇബ്രാഹിം അലി അൽ-നവഖ്ദയുടെ സാന്നിധ്യത്തിലാണ് ചർച്ച നടത്തിയത്.

ദേശീയ ആരോഗ്യ പദ്ധതികൾ, പ്രത്യേകിച്ച് ദേശീയ ആരോഗ്യ ഇൻഷുറൻസ് പ്രോഗ്രാം, അതുപോലെ തന്നെ രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുത്തുന്നതിലും എസ്സിഎച്ചിന്റെ പങ്കിനെ കുറിച്ച് ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അംബാസഡറോട് വിശദീകരിച്ചു. ഇന്ത്യയുമായുള്ള, പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ സഹകരണം ശക്തിപ്പെടുത്താനുള്ള ബഹ്‌റൈനിന്റെ താൽപ്പര്യം സ്ഥിരീകരിച്ചു എസ് സി എച്ച് പ്രസിഡൻറ് ഊന്നിപ്പറഞ്ഞു.

ഇന്ത്യയിലെ വിശിഷ്ടമായ മെഡിക്കൽ, ചികിത്സാ സേവനങ്ങളും കഴിവുകളും പ്രയോജനപ്പെടുത്തുക, രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുക എന്നിവയും യോഗം ശ്രദ്ധിച്ചു. ബഹ്‌റൈനിലെ ആരോഗ്യ സംരക്ഷണ മേഖല വികസിപ്പിക്കുന്നതിനും പകർച്ചവ്യാധിയെ നേരിടുന്നതിനും എല്ലാവർക്കും ആരോഗ്യ പരിരക്ഷ നൽകുന്നതിനും SCH വഹിച്ച പ്രധാന പങ്കിനെ ഇന്ത്യൻ അംബാസഡർ പ്രശംസിച്ചു, ബഹ്‌റൈനുമായുള്ള ആരോഗ്യ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ സന്നദ്ധതയും സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!