bahrainvartha-official-logo
Search
Close this search box.

പുതുക്കിയ ക്വാറന്റൈൻ പ്രോട്ടോക്കോൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

New Project - 2022-01-12T215625.540

മനാമ:

ഗവൺമെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തെത്തുടർന്ന്,കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് 2022 ജനുവരി 13 വ്യാഴാഴ്ച മുതൽ ക്വാറന്റൈൻ പ്രോട്ടോക്കോളിന്റെ നടപടി ക്രമത്തിൽ മാറ്റം വരുത്തും. ഏറ്റവും പുതിയ അന്താരാഷ്ട്ര ഡാറ്റയുടെയും സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ മാറ്റം. കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പി സി ആർ ടെസ്റ്റ് നടത്തണമെന്ന് ടാസ്‌ക്‌ഫോഴ്‌സ് ആവശ്യപ്പെട്ടു. കൂടാതെ എല്ലാ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കുകയും വേണം.

“ബി​എ​വെ​യ​ർ’ ആ​പ്ലി​ക്കേ​ഷ​നി​ൽ പ​ച്ച ഷീ​ൽ​ഡു​ള്ള​വ​ർ​​ കോ​വി​ഡ്​ പി​ടി​പെ​ട്ടാ​ൽ ഏ​ഴു​ദി​വ​സം സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​യ​ണം. ഗ്രീൻ ഷീൽഡ് ഉള്ളവർക്ക് ഏഴ് ദിവസത്തിന് ശേഷം പിസിആർ ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റൈനിൽ നിന്ന് പുറത്തുകടക്കാം.

വാക്‌സിനേഷൻ എടുക്കാത്ത, അല്ലെങ്കിൽ ബി​എ​വെ​യ​ർ ആപ്പിൽ മഞ്ഞയോ ചുവപ്പോ ഷീൽഡ് ഉള്ള വ്യക്തികൾ, കോവിഡ് ഉണ്ടായ തീയതി മുതൽ പത്ത് ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യണം, പത്ത് ദിവസത്തിന് ശേഷം പി സി ആർ ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റൈനിൽ നിന്ന് പുറത്തുകടക്കാം.

വി​ദേ​ശ​ത്തു​നി​ന്ന്​ വരുന്ന​വ​ർ, ആ​പ്പി​ൽ മ​ഞ്ഞ​യോ ചു​വ​പ്പോ ഷീ​ൽ​ഡു​ള്ള വ്യ​ക്തി​ക​ളും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കാ​ത്ത​വ​രും ഏ​ഴു ദി​വ​സം സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ക​ഴി​യ​ണം. ആ​പ്പി​ൽ ഗ്രീൻ ഷീൽഡ് കൈവശമുള്ള യാത്രക്കാർ ക്വാറന്റൈൻ ചെയ്യേണ്ടതില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!