bahrainvartha-official-logo
Search
Close this search box.

കണ്ണൂർ ജില്ലാ കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് ദിനത്തിൽ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു

WhatsApp Image 2022-02-12 at 2.31.19 PM

മനാമ: ബഹ്‌റൈൻ ദേശീയ സ്പോർട്സ് ദിനത്തിൽ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റ് ശബാബ് ഗ്രൗണ്ടിൽ വച്ചു കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ്‌ റഹ്മാൻ ഉത്ഘാടനം ചെയ്തു. ആവേശകരമായ ഫുട്ബാൾ ടൂർണമെന്റിൽ 3 ടീമുകളിലായി കണ്ണൂർ ജില്ലാ കെഎംസിസി പ്രവർത്തകർ അണിനിരന്നു. സ്പോർട്സ് ഡേ സെലിബ്രേഷന്റെ ഭാഗമായി സംസ്ഥാന ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തോടെ മധുര വിതരണത്തിന് ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്.

ജന പങ്കാളിത്തത്തോടെ ആവേശകരമായി നടന്ന ടൂർണമെന്റിലെ വിജയികൾക്ക് ജില്ലാ കെ എം സി സി പ്രസിഡൻ്റ് ട്രോഫികൾ വിതരണം ചെയ്തു. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സെക്രെട്ടറി മാരായ റഫീഖ് തോട്ടക്കര , ഓ.കെ കാസിം ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ കെ പി , മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി വി സിദ്ദീഖ് എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി റഹൂഫ് മാട്ടൂൽ സ്വാഗതവും, ജില്ലാ പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ അദ്യക്ഷതയും വഹിച്ചു. ജില്ലാ ഭാരവാഹികളായ അഷ്‌റഫ് കക്കണ്ടി, ഇസ്മായിൽ പയ്യന്നുർ , ലത്തീഫ് ചെറുകുന്ന്, ഇർഷാദ് തന്നട തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!