bahrainvartha-official-logo
Search
Close this search box.

ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ ഫൈ​ന​ൽ ഇന്ന്; ചാ​ൾ​സ്​ ലെ​ക്ല​ർ​ക്ക്​ പോ​ൾ പൊ​സി​ഷ​നിൽ ഒന്നാമതിറങ്ങും

New Project - 2022-03-20T114450.791

മ​നാ​മ: ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ​യു​ടെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​രം ഇന്ന് ഞാ​യ​റാ​ഴ്ച ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ന​ട​ക്കും. ശ​നി​യാ​ഴ്ച ന​ട​ന്ന യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഫെ​റാ​രി​യു​ടെ ചാ​ൾ​സ്​ ലെ​ക്ല​ർ​ക്ക് ഒന്നാമതായി ഫിനിഷ് ചെയ്ത്​ പോ​ൾ പൊ​സി​ഷ​ൻ സ്വ​ന്ത​മാ​ക്കി.

നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ൻ റെ​ഡ്​​ബു​ള്ളി​ന്റെ മാ​ക്സ്​ വെ​സ്റ്റാ​പ്പ​ൻ ര​ണ്ടാ​മ​തും ഫെ​റാ​രി​യു​ടെ കാ​ർ​ലോ​സ്​ സെ​യി​ൻ​സ്​ മൂ​ന്നാ​മ​തും ഫി​നി​ഷ്​ ചെ​യ്തു. ഏ​ഴ്​ ത​വ​ണ ലോ​ക ചാ​മ്പ്യ​നാ​യ മെ​ഴ്​​സി​ഡ​സി​​ന്റെ ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ൺ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്​ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ന​ട​ന്ന അ​വ​സാ​ന പ​രി​ശീ​ല​ന​ത്തി​ൽ മാ​ക്സ്​ വെ​സ്റ്റാ​പ്പ​നാ​ണ്​ മു​ന്നി​ലെ​ത്തി​യ​ത്. ചാ​ൾ​സ്​ ലെ​ക്ല​ർ​ക്ക്​ ര​ണ്ടാ​മ​തും റെ​ഡ്​​ബു​ള്ളി​െ​ന്‍റ സെ​ർ​ജി​യോ പെ​രെ​സ്​ മൂ​ന്നാ​മ​തു​മാ​ണ്​ ഫി​നി​ഷ്​ ചെ​യ്ത​ത്. രാ​വി​ലെ ന​ട​ന്ന ഫോ​ർ​മു​ല 3 സ്​​പ്രി​ന്‍റ്​ റേ​സി​ൽ ഹൈ​ടെ​ക്​ ഗ്രാ​ൻ​ഡ്​ പ്രീ​യു​ടെ ഇ​സാ​ക്ക്​ ഹ​ദ്​​ജാ​ർ ഒ​ന്നാ​മ​തെ​ത്തി.

പ്രേ​മ റേ​സി​ങ്ങി​​ന്റെ ഒ​ലി​വ​ർ ബി​യ​ർ​മാ​ൻ ര​ണ്ടാം സ്ഥാ​ന​വും എം.​പി മോ​ട്ടോ​ർ സ്​​പോ​ർ​ട്ടി​ന്റെ അ​ല​ക്സാ​ണ്ട​ർ സ്​​മൊ​യ്​​ല​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എം.​പി മോ​ട്ടോ​ർ സ്​​പോ​ർ​ട്ടി​നു​വേ​ണ്ടി ഇ​റ​ങ്ങി​യ ഇ​ന്ത്യ​ൻ താ​രം കു​ഷ്​ മൈ​നി 15ാമ​നാ​യാ​ണ്​ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇന്ന്, ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​നാ​ണ്​ ഫോ​ർ​മു​ല 1 ഗ്രാ​ൻ​ഡ്​ പ്രീയുടെ ആവേശകരമായ ഫൈനൽ ​അ​ര​ങ്ങേ​റു​ക. രാ​വി​ലെ 11.45ന്​ ​ഫോ​ർ​മു​ല 3 ഫീ​ച്ച​ർ റേ​സും 1.40ന്​ ​ഫോ​ർ​മു​ല 2 ഫീ​ച്ച​ർ റേ​സും ന​ട​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!