മനാമ: കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാറിനെ ആക്രമിച്ച പോലീസ് നടപടിയിൽ ബഹ്റൈൻ ഒ. ഐ. സി. സി കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
പിണറായി സർക്കാർ അധികാരസ്ഥാനങ്ങൾ ദുർവിനിയോഗം ചെയ്ത് ജനാധിപത്യ രീതിയിലുള്ള സമരങ്ങളെ ചോരയിൽ മുക്കി തകർക്കാമെന്നത് എൽ.ഡി.എഫ് സർക്കാറിൻ്റെ വ്യാമോഹമാണ്. പോലീസ് സേനയിലെ ഒരു വിഭാഗം ക്രിമിനി ലുകളെ അഴിച്ച് വിട്ട് കോൺഗ്രസ്സ് നേതാക്കളെ ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ ഏറ്റവും പുതിയ വാർത്തയാണ് കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് .അഡ്വ: കെ. പ്രവീൺ കുമാറിനെതിരെ നടന്ന പോലീസ് അതിക്രമം. പോലീസിൻ്റെ അതിക്രമങ്ങളിൽ ബഹ്റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി നേതാക്കളായ പ്രസിഡണ്ട് ഷമീം.കെ.സി, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളം ,ജില്ലാ ജനറൽ സെക്രട്ടറി ബിജു ബാൽ സി.കെ ,ജില്ലാ ട്രഷറർ പ്രദീപ് മേപ്പയ്യൂർ എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.