ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാറിന് മാർകോം ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം

pic nv 1

അബുദാബി: ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന് മാർകോം ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം. കഴിഞ്ഞദിവസം ദുബായിൽ നടന്ന വാർഷിക റീട്ടെയിൽ എം.ഇ. ഉച്ചകോടി 2022-ൽ മെറ്റാ (ഫെയ്‌സ്ബുക്ക്) മധ്യപൂർവദേശം-ആഫ്രിക്ക റീജണൽ മേധാവി അന്ന ജർമനോസ് പുരസ്കാരം സമ്മാനിച്ചു.

കഴിഞ്ഞ 22 വർഷമായി ലുലുഗ്രൂപ്പിന്റെ വിപണന, കമ്യൂണിക്കേഷൻ മേഖലകൾക്ക് നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. കഴിഞ്ഞവർഷം ഫോബ്‌സ് മാസികയുടെ മിഡിൽ ഈസ്റ്റിലെ മികച്ച അഞ്ച് മാർക്കറ്റിങ് പ്രൊഫഷണലുകളുടെ പട്ടികയിൽ നന്ദകുമാർ ഇടംനേടിയിരുന്നു. ഓഡിറ്റ് ഗ്രൂപ്പായ ഡെലോയിറ്റ് അടുത്തിടെ ലുലുവിനെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന 20 റീട്ടെയിലർമാരിൽ ഒരാളായി തെരഞ്ഞെടുത്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!