‘റെമിറ്റ്​ ആൻഡ്​ ഷോപ്പ്​’ പ്രമോഷനുമായി ലുലു എക്സ്ചേഞ്ച്; പണമയക്കുന്നവർക്ക് ഷോപ്പിംഗ് കാർഡുകൾ സമ്മാനം

മനാമ: ലുലു എക്സ്ചേഞ്ച് ബഹ്റൈനും മാസ്റ്റർകാർഡിന്റെ ട്രാൻസ്ഫാസ്റ്റും ചേർന്ന് ‘റെമിറ്റ് ആൻഡ് ഷോപ്പ്’ പ്രമോഷൻ ആരംഭിച്ചു. ലുലു എക്സ്ചേഞ്ച് ബ്രാഞ്ചിൽനിന്നോ ലുലു മണി ആപ് മുഖേനയോ ട്രാൻസ്ഫാസ്റ്റ് ശൃംഗല വഴി പണമയക്കുന്നവർക്കാണ് സമ്മാനപദ്ധതി.

ആഗസ്റ്റ് 11 വരെ നീണ്ടുനിൽക്കുന്ന പ്രമോഷനിൽ ജൂലൈ 14, 24, ആഗസ്റ്റ് 2, 14 തീയതികളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ 500 ഭാഗ്യശാലികൾക്ക് 5000 ദീനാർ മൂല്യമുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പിങ് കാർഡുകളാണ് സമ്മാനം. ഓരോ നറുക്കെടുപ്പിലും 125 ഭാഗ്യശാലികളെ തിരഞ്ഞെടുക്കും. ഓചരോ
വിജയിക്കുും 10 ബഹ്‌റൈൻ ദിനാർ മൂല്യമുള്ള ലുലു ഹൈപ്പെർമാർക്കറ്റിന്റെ ഷോപ്പിംഗ് കാർഡുകളാണ് ലഭിക്കുക. ഈ കാർഡ് ഉപയോഗിച്ച് ബഹ്‌റൈനിൽ ഉടനീളമുള്ള ഏതു ലുലു ഹൈപ്പർമാർക്കെറ്റ് ശാഖകളിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!