24 കാരറ്റിന്‍റെ 24 സ്വർണപ്പന്തുകൾ സമ്മാനം; ‘സമ്മർ ഓഫ്​ ജോയ്​’ ​പ്രമോഷനുമായി ജോയ് ആലുക്കാസ്

IMG-20220715-WA0044

മനാമ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്​ ആലുക്കാസിൽ 24 കാരറ്റിന്‍റെ 24 സ്വർണപ്പന്തുകൾ സമ്മാനമായി നൽകുന്ന ‘സമ്മർ ഓഫ്​ ജോയ്​’ ​പ്രമോഷന് തുടക്കമായി. മനാമ ജോയ്​ ആലുക്കാസ്​ ഷോറൂമിൽ നടന്ന ചടങ്ങിൽ ബഹ്​റൈൻ കേരളീയ സമാജം പ്രസിഡന്‍റ്​ പി.വി. രാധാകൃഷ്ണ പിള്ള പ്രൊമോഷൻറെ ഉദ്​ഘാടനം നിർവഹിച്ചു. ജോയ്​ ആലുക്കാസ് ബഹ്​റൈൻ റീജനൽ മാനേജർ സന്ദീപ്​ മേനോൻ, മറ്റു ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ജോയ്​ ആലുക്കാസ്​ ഷോറൂമിൽനിന്ന്​ ചുരുങ്ങിയത്​ 50 ദിനാറിന്​ ആഭരണങ്ങൾ വാങ്ങുമ്പോൾ റാഫിൾ കൂപ്പൺ ലഭിക്കും. നറുക്കെടുപ്പിൽ വിജയികളാകുന്നവർക്ക്​ 24 കാരറ്റിന്‍റെ 24 സ്വർണപ്പന്തുകൾ സമ്മാനമായി ലഭിക്കുമെന്ന്​ മാനേജിങ്​ ഡയറക്ടർ (ഇന്‍റർനാഷനൽ ഓപറേഷൻസ്​) ജോൺ പോൾ ആലുക്കാസ്​ പറഞ്ഞു. സെപ്​റ്റംബർ 11 വരെയാണ്​ ഈ ഓഫറി​ന്റെ കാലാവധി.

ഇതിനു പുറമേ, 500 ദീനാറിന്​ ഡയമണ്ട്​, പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ദിനാറി​ന്റെ ഗിഫ്​റ്റ്​ വൗച്ചറും 250 ദീനാറിന്​ ഡയമണ്ട്​, പൊൽക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ 10 ദീനാറി​ന്റെ ഗിഫ്​റ്റ്​ വൗച്ചറും സമ്മാനമായി ലഭിക്കും. ജൂലൈ 17 വരെയാണ്​ ഈ ഓഫർ. ആകർഷകമായ ആഭരണങ്ങളുടെ പ്രത്യേക ശേഖരവും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്​. ഭാവിയിൽ മികച്ച ലാഭം കിട്ടുന്ന നിക്ഷേപമാക്കി സ്വർണത്തെ മാറ്റാൻ കഴിയുന്ന സമയംകൂടിയാണിതെന്ന്​ ജോൺ പോൾ ആലുക്കാസ്​ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!