bahrainvartha-official-logo
Search
Close this search box.

ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ലാലു മുതുകുളത്തിന് യാത്രയയപ്പ് നൽകി

WhatsApp Image 2022-07-19 at 8.47.54 PM

മനാമ: യുകെയിലേക്ക് പോകുന്ന ആലപ്പുഴ പ്രവാസി അസോസിയേഷൻ (APAB)പ്രസിഡന്റ് ലാലു മുതുകുളത്തിനു അസോസിയേഷൻ യാത്രയപ്പു നൽകി. ജുഫൈറിൽ വെച്ച് നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് അനിഷ് മാളികമുക്ക് ഉദ്‌ഘാടനം ചെയ്തു. സംഘടനാ പ്രവർത്തനം ആരംഭിച്ച നാൾ മുതൽ സ്ഥാനം ഒഴിയുന്നതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തന മികവും സംഘടനാ പാടവവും യോഗം അനുസ്മരിച്ചു.

അനില്‍ കായംകുളം മൊമെന്റം സമ്മാനിച്ചു. ശ്രീജിത് ആലപ്പുഴ,അജിത് ,അനൂപ് ,രാജീവ് ,ശ്രീകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഏറ്റെടുത്ത ഉത്തരവാദിത്തം ആത്മാർഥമായി നിറവേററുവാൻ സഹകരിച്ച മുഴുവൻ സംഘടനാ അംഗങ്ങൾക്കും ലാലു മുതുകുളം തന്റെ മറുപടി പ്രസംഗത്തിൽ നന്ദി അറിയിക്കുകയും സംഘടനയുടെ യുടെ നല്ല ഭാവിക്കായി സജീവ പ്രവർത്തനം നടത്തുവാൻ മുന്നിട്ടു ഇറങ്ങണം എന്ന് ആവശ്യപ്പെട്ടു. യോഗത്തിൽ ബഹ്‌റൈനിലെ ആലപ്പുഴക്കാരായ പ്രവാസികൾക്ക് മെമ്പർഷിപ് വിതരണം ചെയ്യുന്ന തിനുള്ള നടപടികൾ സ്വീകരിക്കുന്നത് ആയിരിക്കും (വെബ്സൈറ്റ് /എക്സിക്യൂട്ടീവ് അംഗങ്ങൾ മുഖേനേ അംഗത്വം സ്വികരിക്കാവുന്നതാണ്). യോഗത്തിന് സെക്രട്ടറി ശ്രീജിത്ത് ആലപ്പുഴ സ്വാഗതം ആശംസിക്കുകയും ,അനൂപ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!