മനാമ: ബി.കെ.എസ്.എഫ് സേവന കൂട്ടായ്മയുടെ സഹകരണത്തോടെ ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും (ബി.എം.ബി.എഫ്) യൂത്ത് വിങ്ങും ചേർന്ന് സംഘടിപ്പിക്കുന്ന ഹെൽപ് ആൻഡ് ഡ്രിങ്ക് പരിപാടിക്ക് തുടക്കമായി. ചൂടുകാലത്ത് തൊഴിലെടുക്കുന്നവർക്ക് വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതാണ് പദ്ധതി.
എട്ടാമത് പദ്ധതിക്ക് സയ്യിദ് ഫക്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ ഏഴു വർഷമായി തുടരുന്ന സേവനപദ്ധതി ഇത്തവണയും നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ബഷീർ അമ്പലായി, നജീബ് കടലായി, മൂസ ഹാജി, അജീഷ്, അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, മൻസൂർ, മനോജ് വടകര, നജീബ് കണ്ണൂർ, സലീം മമ്പ്ര, മണിക്കുട്ടൻ, ശ്രീജൻ എന്നിവർ നേതൃത്വം നൽകി.