ബഹ്‌റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

WhatsApp Image 2022-09-18 at 6.24.15 PM (1)

മനാമ: കെ.എം.സി.സി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം പ്രവർത്തനോദ്ഘാടനം ‘തന്‍ഷീത് 2022-24’ നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. തുടർന്നു നടന്ന പൊതുപരിപാടി രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. റസാഖ് ആയഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.എം.സി.സി ബഹ്റൈൻ പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി, പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ ഐ.എ.എസ് അക്കാദമി ഡയറക്ടർ സംഗീത് എന്നിവർ സംസാരിച്ചു.

രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കുറ്റ്യാടി മണ്ഡലം പാസാക്കിയ പ്രമേയം പി.എം.എ ഹമീദ് അവതരിപ്പിച്ചു. ഒ.കെ കാസിം, റസാഖ് മൂഴിക്കൽ, കെ.പി. മുസ്തഫ, എ.പി. ഫൈസൽ, ശരീഫ് കോറോത്ത്, അഷ്റഫ് അഴിയൂർ, പി.കെ. ഇസ്ഹാക്ക്, അഷ്റഫ് തോടന്നൂർ, മുഹമ്മദ് ശാഫി വേളം, മുനീർ പിലാക്കൂൽ, കാസിം കോട്ടപ്പള്ളി, ഇസ്മായിൽ ജംബോ, നൗഷാദ് സ്കൈ, നസീർ ഇഷ്ടം, സഹീർ വില്യാപ്പള്ളി, റഫീക്ക്, റാഷിദ്, നിതിൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു. പരിപാടിയിൽ മുഹമ്മദ് ശമ്മാസ് വേളം ഖിറാഅത്ത് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ആർ.ടി ഫൈസൽ സ്വാഗതവും ട്രഷറർ മുനീർ കാക്കുനി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!