bahrainvartha-official-logo
Search
Close this search box.

കെ.​എം.​സി.​സി ബ​ഹ്റൈ​ന്‍ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​ക സം​ഗ​മം ‘ഹ​രി​തം 22’ ഒക്ടോബർ 22 ന്

WhatsApp Image 2022-10-20 at 6.37.06 PM

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ന്‍ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​ക സം​ഗ​മം ‘ഹ​രി​തം 22’ ഒക്ടോബർ 22 ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കെ.​എം.​സി.​സി ബ​ഹ്റൈ​ന്‍ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ മു​സ്‍ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി. ​ഇ​സ്മാ​യി​ല്‍ വ​യ​നാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ, എം.​എ​സ്.​എ​ഫ് മു​ന്‍ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ഫാ​ത്തി​മ ത​ഹ്‍ലി​യ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ക്കും. കെ.​എം.​സി.​സി​യു​ടെ സം​സ്ഥാ​ന, ജി​ല്ല, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ളും കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക​രും വ​നി​ത വി​ങ് പ്ര​വ​ര്‍ത്ത​ക​രും സം​ബ​ന്ധി​ക്കും.

175ഓ​ളം അം​ഗ​ങ്ങ​ളു​ള്ള വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക് നി​ര​വ​ധി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു​ന​ൽ​കി. നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടി​യ അം​ഗ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കി.

വ​യ​നാ​ട് ജി​ല്ല ഗ്ലോ​ബ​ൽ കെ.​എം.​സി.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് വ​യ​നാ​ട് ജി​ല്ല​യി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ഐ.​സി.​സി.​യു ആം​ബു​ല​ൻ​സി​ന് സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കി. പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ.​സി. മു​നീ​ർ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ മു​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ മ​ക്കി​യാ​ട്, ട്ര​ഷ​റ​ർ റി​യാ​സ് പ​ന്തി​പൊ​യി​ൽ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഫ​ത്ഹു​ദ്ദീ​ൻ മേ​പ്പാ​ടി, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​ർ.​വി. ഷ​ഫീ​ഖ്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ മു​ഹ്സി​ൻ മ​ന്ന​ത്ത്, ഷാ​ഫി ബ​ത്തേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!