bahrainvartha-official-logo
Search
Close this search box.

കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാം – പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

New Project - 2022-11-01T123127.734

മ​നാ​മ: കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹി​ക, ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മം വേ​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​പ്പി​റ​വി ദി​നം ഇ​തി​നു​ള്ള തു​ട​ക്ക​മാ​വട്ടെ​യെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ചാ​തു​ർ​വ​ർ​ണ്യ​ത്തി​ന്റെ ജാ​തി​മ​തി​ലു​ക​ളും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​പ്പോ​ലും മ​യ​ക്കു​മ​രു​ന്ന​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ക്കു​ന്ന ല​ഹ​രി വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും അ​ന്ധ​വി​ശ്വാ​സ ഭീ​ക​ര​ത​ക​ളും പ്ര​ണ​യ​ക്കൊ​ല​പാ​ത​ക​ങ്ങ​ളും ഇ​ന്ന് ഒ​രു വാ​ർ​ത്ത​യേ അ​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ന്നു. ആ​ത്മീ​യ​ത​യു​ടെ മ​റ​വി​ൽ ന​ട​ത്തു​ന്ന അ​ന്ധ​വി​ശ്വാ​സ, ആ​ഭി​ചാ​ര പ്ര​വ​ണ​ത​ക​ൾ വി​ദ്യാ​സ​മ്പ​ന്ന​രി​ൽ​പ്പോ​ലും ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. 19ാം നൂ​റ്റാ​ണ്ടി​ന്റെ ഒ​ടു​വി​ലും 20ാം നൂ​റ്റാ​ണ്ടി​ന്റെ തു​ട​ക്ക​ത്തി​ലും കേ​ര​ള​ത്തി​ലു​ണ്ടാ​യ സാം​സ്കാ​രി​ക​വും മ​ത​പ​ര​വു​മാ​യ പ​രി​ഷ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നാം ​ഇ​ന്ന് കാ​ണു​ന്ന പു​രോ​ഗ​മ​ന കേ​ര​ള​ത്തി​ന് വ​ഴി തു​റ​ന്ന​ത്. എ​ന്നാ​ൽ, ഇ​ന്ന് പു​രോ​ഗ​മ​ന ന​വോ​ത്ഥാ​ന കേ​ര​ളം അ​ന്ധ​വി​ശ്വ​സ​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക തി​ന്മ​ക​ളു​ടെ​യും കേ​ളീ​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

രാ​ജ്യ​ത്തി​െ​ന്റ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളാ​യ പു​തി​യ ത​ല​മു​റ​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ല​ഹ​രി മാ​ഫി​യ​യു​ടെ ക​ണ്ണി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നും അ​തി​ന്റെ അ​ടി​വേ​ര​റു​ക്കാ​നും സ​ർ​ക്കാ​ർ ആ​ത്മാ​ർ​ഥ​ത കാ​ണി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ ക​ണ്ണി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ എ​ൻ.​ഡി.​പി.​എ​സ് നി​യ​മ​ത്തി​ലെ ച​ട്ട ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക​യും ക​ടു​ത്ത ശി​ക്ഷ ന​ട​പ​ടി​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം. അ​തോ​ടൊ​പ്പം, സാ​മൂ​ഹി​ക കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​ക്കു​ന്ന മ​ദ്യ​ത്തി​െ​ന്റ വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!