bahrainvartha-official-logo
Search
Close this search box.

പാത്രിയാർക്കൽ വികാരി ബിഷപ്പ് ഗീവർഗീസ് മോർ കൂറിലോസിന് യാത്രയപ്പ് നൽകി

IMG-20221107-WA0053

മനാമ: 2017 മുതൽ 2022 വരെ ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ പാത്രിയാർക്കൽ വികാരിയായിരുന്ന ബിഷപ്പ് ഗീവർഗീസ് മോർ കൂറിലോസിന് സെന്റ് പീറ്റേഴ്സ് ഇടവക യാത്രയയപ്പ് നൽകി. പള്ളിയിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഇടവക വികാരി ഫാദർ റോജൻ രാജൻ പേരകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഏലിയാസ് കെ ജേക്കബ് ആമുഖ പ്രസംഗം നടത്തി. ക്നാനായ ഇടവക വികാരി ഫാദർ നോബിൻ തോമസ് ആശംസ പ്രസംഗം നടത്തി. ഇടവകയുടെ ഉപഹാരവും, മംഗളപത്രവും ഇടവക വികാരി ഫാദർ റോജൻ രാജൻ പേരകത്ത്, വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, ട്രഷറർ റെജി വർഗ്ഗിസ് എന്നിവർ ചേർന്ന് നൽകി. പരിപാടികൾക്ക് ഇടവക വൈസ് പ്രസിഡന്റ് ശ്രീ.റോബി മാത്യു ഈപ്പൻ, സെക്രട്ടറി ശ്രീ.ജസ്റ്റിൻ ജേക്കബ്, ട്രസ്റ്റി ശ്രീ.റെജി വർഗീസ്,ജോയിന്റ് സെക്രട്ടറി ശ്രീ.നിബു കുര്യൻ,ജോയിന്റ് ട്രസ്റ്റി ശ്രീ. പോൾസൺ വർക്കി,മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജോസഫ് വർഗീസ്, ബിജു പി. കുര്യാക്കോസ്,എൽദോ വി. കെ,ജിനോ സ്കറിയ,ഷാജു ജോബ്, ബൈജു പി. എം,എക്സ് ഒഫീഷ്യോ ബെന്നി റ്റി ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!