മനാമ: ബഹ്‌റൈൻ പ്രവാസി ആയിരിക്കെ ഇരു വൃക്കകളും തകരാറിലായ ആലപ്പുഴ മുതുകുളം സ്വദേശി സന്തോഷ് കൃഷ്ണന് ഐ വൈ സി സി നേതൃത്വത്തിൽ സ്വരൂപ്പിച്ച സാമ്പത്തിക സഹായം കൈമാറി. മുതുകുളത്ത് സന്തോഷിന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം എൽ എ തുക കൈമാറി. 684082 രൂപയാണ് കൈമാറിയത്.
നിർദ്ദന കുടുംബ അംഗമായ സന്തോഷിനു വൃക്ക മാറ്റിവെക്കാൻ ആവശ്യമായ 30 ലക്ഷം രൂപ കണ്ടെത്തുക എന്നത് പ്രയാസകരം ആയിരുന്നു. തുടർന്നാണ് ബഹ്‌റൈൻ പൊതു സമൂഹത്തിന്റെ സഹായത്തോടെ ഐ വൈ സി സി ഈ തുക സമാഹരിച്ചത്. രമേശ് ചെന്നിത്തല യെ കൂടാതെ ഐ വൈ സി സി സ്ഥാപക സെക്രട്ടറി ബിജു മലയിൽ, കോൺഗ്രസ്സ് നേതാക്കളായ രവീന്ദ്രൻ ചിറ്റക്കാട്ട്, അജിത് കുമാർ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ വിനോദ്, ഹരികൃഷ്ണൻ, വാർഡ് മെമ്പർ എസ്.ഷീജ, ഐ വൈ സി സി മുൻ വൈസ് പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.