മനാമ: സമസ്ത ബഹ്റൈൻ ഹൂറ ഏരിയ തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബ്ലി യുടെ ഭാഗമായി ഇസ്ലാം മാനവികതയുടെ നിദാനം എന്ന ശീർശകത്തിൽ ഒരു മാസക്കാലം നീണ്ടുനിന്ന കാമ്പയിൻ വെള്ളിഴായ്ച അൽ രജാ സ്കൂളിൽ വെച്ചു നടന്ന പ്രഭാഷണ ദുആ സദസ്സോടെ സമാപിച്ചു. ഏരിയ മുൻ പ്രസിഡണ്ട് സൈദ് മുഹമ്മദ് വഹബിയുടെ പ്രാർത്ഥനയോടെ ആരംമ്പിച്ചസംഘമം സമസ്ത കേന്ദ്ര വൈസ്പ്രസിഡണ്ട് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
ഏരിയ പ്രസിഡണ്ട് സൂഫി മുസ്ല്യാർ അദ്ധ്യക്ഷ നായി. സിൽവർ ജൂബ്ലി ഉപഹാരമായ ദഅവ സപ്ലി മെന്റി ന്റെ പ്രകാശനം സ്വാഗത സംഘം ചെയർമാൻ മഹ്മൂദ് പെരിങ്ങത്തൂരിനു നൽകി ഓണം മ്പള്ളി മുഹമ്മദ് ഫൈസി നിർവഹിച്ചു. സമകാലീക വിശയങ്ങളിൽ ഇസ്ലാമിക കാഴ്ചപ്പാടുകൾ വിശദീകരിച്ച് SKSSF മുൻ സമസ്ഥാന സിക്രട്ടറി അഡ്വക്കേറ്റ് ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണവും നടത്തി.
ശേഷംനടന്ന ആത്മീയ മജ്ലിസ്സിന്ന് കീഴ്ശ്ശേരി ബശീർ ബാഖവിചെറുമോത്ത് ഉസ്താദ് ) നേത്രത്യംനൽകി സമസ്ത ബഹ്റൈൻ ആക്ടിങ്ങ് ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സാമൂഹിക പ്രവർത്തകൻ ചെമ്പൻജലാൽ അഹ്മദ് ഫൈസി കടലൂർ കെ.എംസീസി സിക്രട്ടറി അസ്സൈനാർ കളത്തിങ്കൽ സമസ്ത ഓർഗനൈസിങ്ങ് സിക്രട്ടറി അഷ്റഫ് കാട്ടിൽ പീടിക SKSSF സിക്രട്ടറി മജീദ് ചോല ക്കോട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സ്വാഗത സ്വാഗത സംഘം കൺവിനർ അഹ്മദ് മലയിൽ ട്രഷറർ അഷ്റഫ് മുക്കം ഏരിയ ഭാരവാഹിൾ യൂത്ത് വിങ്ങ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു ഹാഫിള് ശറഫുദ്ധിൻ മൗലവി ഖിറാഅത്തും കെ.കെ ഷംസുദ്ധീൻ മൗലവി സ്വാഗതവും റിയാസ് പട്ല നന്ദിയും പറഞ്ഞു.