bahrainvartha-official-logo
Search
Close this search box.

പാക്ടിനെ ബഹ്‌റിനിലെ അസോസിയേഷനുകളുടെ മുൻ നിരയിൽ തന്നെ നിർത്തും – പുതിയ ഭാരവാഹികൾ

PALAKKAD

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട് ), വെള്ളിയാഴ്ച , മോണോ ലൗഞ്ജ് റെസ്റ്റാറ്റാന്റിൽ വച്ച്, ആന്വൽ ജനറൽ മീറ്റിങ് ( AGM) നടത്തുകയുണ്ടായി. നൂറോളം അംഗങ്ങൾ പങ്കെടുത്ത മീറ്റിംഗിൽ, കഴിഞ്ഞ 3 വർഷങ്ങളായി വളരെ വിജയകരമായി പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ള നന്ദി പ്രകാശനവും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പരിചയപ്പെടുത്തുന്ന ചടങ്ങും നടന്നു.

പാക്‌ട് അംഗങ്ങളായ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമാക്കി പാക്‌ട് ലേഡീസ് വിങ്ങിനെയും തെരഞ്ഞെടുത്തു. പാക്ടിനെ ബഹ്‌റിനിലെ അസോസിയേഷനുകളുടെ മുൻ നിരയിൽ തന്നെ നിർത്താൻ എല്ലാ വിധത്തിലുള്ള പ്രവർത്തങ്ങളും ആസൂത്രണം ചെയ്യുമെന്ന് പുതുയ പ്രെസിടെൻറുമാരായ ശ്രീ അശോക് കുമാറും ശ്രീമതി സജിത സതീഷും സദസ്സ്സിനു വാഗ്ദാനം ചെയ്തു.

പാക്‌ട് ചീഫ് കോഓർഡിനേറ്റർ ശ്രീ ജ്യോതികുമാർ മേനോൻ, അംഗങ്ങളോടുള്ള കടപ്പാടും പ്രതിബദ്ധതയും സ്നേഹവും അറിയിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും ഇതേ സഹകരണം ഉണ്ടാവണം എന്ന് ഓർമിപ്പിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!