മനാമ: കേരള കാത്തലിക്ക് അസോസിയേഷൻ ലേഡീസ് വിങ്ങും ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ് സംഘടനയും സംയുക്തമായി സിത്ര ലേബർ ക്യാമ്പിലെ നൂറോളം വരുന്ന തൊഴിലാളികൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ് സംഘടന പ്രതിനിധികളായ സയ്യിദ് ഹനീഫ്, ആദം ഇബ്രാഹിം, കെയ് മെയ്ദിഗ്, കെ സി എ വൈസ് പ്രസിഡന്റ് തോമസ് ജോൺ, കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി,കെ സി എ ലേഡീസ് വിംഗ് പ്രസിഡന്റ് സിമി ലിയോ, എന്നിവർ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ് സംഘടന പ്രവർത്തകരായ ശിഹാബ് അലി കണ്ണൂർ, ജാബിർ തിക്കൊടി, സുൽഫിക്കർ അലി, അജി, പ്രിൻസി അജി, കെസിഎ പ്രതിനിധി കെ ഇ റിച്ചാർഡ്, ലിയോ ജോസഫ്, ലേഡീസ് വിംഗ് പ്രതിനിധികളായ അലിൻ ജോഷി, മാഗി വർഗീസ്, ജിഷാ വിനു എന്നിവർ ഇഫ്താർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.