bahrainvartha-official-logo
Search
Close this search box.

കെഎംസിസി യുടെ സേവനങ്ങൾ ഏറെ മഹത്തരം – പുനലൂർ സോമരാജൻ

WhatsApp Image 2023-04-28 at 6.53.33 PM

മനാമ: പ്രവാസ ലോകത്ത്‌ കെഎംസിസി ചെയ്യുന്ന സേവനങ്ങൾ ഏറെ മഹത്തരവും മാതൃകാപരവുമെന്ന് കൊല്ലം പത്തനാപുരം ഗാന്ധിഭവൻ സെക്രെട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ പറഞ്ഞു. മഹാത്മാ ഗാന്ധിയെ തമസ്കരിക്കാൻ ശ്രമങ്ങൾ നടക്കുന്ന വർത്തമാന ഇന്ത്യയിൽ മതേതര ആദർശങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് സാമൂഹ്യ ജീവ കാരുണ്യ രംഗത്ത് കെഎംസിസി യെ പോലുള്ള സംഘടനകൾ ഗാന്ധി ഭവന്റെ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം നൽകുന്നതിൽ ഏറെ സന്തോഷമുണ്ട്. മഹത്തരമായ ഇത്തരം ഐക്യപ്പെടലും സഹോദര്യവുമാണ് ഗാന്ധി ആദർശങ്ങളെ എക്കാലത്തും പ്രസകതമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മനാമ കെഎംസിസി ആസ്ഥാനത്തു സൗത്ത് സോൺ കെഎംസിസി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ ജനറൽ സെക്രെട്ടറി സഹിൽ തൊടുപുഴ ഉപഹാരം നൽകി. ആക്ടിങ് പ്രസിഡന്റ് നവാസ് കുണ്ടറ അദ്ധ്യക്ഷം വഹിച്ചു . കെഎംസിസി സംസ്ഥാന നേതാക്കളായ ഗഫൂർ കൈപ്പമംഗലം , മുസ്തഫ കെ പി ,ഓ കെ കാസ്സിം ,ഷംസുദ്ധീൻ വെള്ളിക്കുളങ്ങര , സലിം തളങ്കര, പത്തനംതിട്ട പ്രവാസി അസോസിയേഷൻ നേതാക്കളായ വിഷ്ണു കോന്നി , മോനി ഒടിക്കണ്ടത്തിൽ , അജിത്ത്‌ എന്നിവർ സംസാരിച്ചു.

കെഎംസിസി സൗത്ത് സോൺ ഭാരവാഹികളായ ഫിറോസ് പന്തളം , ഉമ്മർ പാനായിക്കുളം , ഇബ്രാഹിം എരുമേലി , അൻസിഫ്‌ കൊടുങ്ങല്ലൂർ , അനീഷ് കൊല്ലം , സൈഫുദ്ധീൻ കടക്കൽ , ഖലീൽ മുഹമ്മദ് , എന്നിവർ സംബന്ധിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!