മനാമ: 1977 മുതൽ 2009 വരെ ബഹ്‌റൈൻ പ്രവാസി ആയിരുന്ന തിരുവല്ല എഴിഞ്ഞില്ലം മണ്ണൂചേരിൽ തോമസ് എം. എബ്രഹാം ( തോമസുകുട്ടി -68) നാട്ടിൽ നിര്യാതനായി. പതിനഞ്ചുവർഷം അൽ ഷെരീഫ് ഷിപ്പിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് ഹൂറയിൽ യമൻ കോൾഡ് സ്റ്റോർ, ബെഞ്ച്മാർക്ക് കോൾഡ് സ്റ്റോർ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തി. സൽമാനിയ മെഡിക്കൽ കോപ്ലക്സിൽ ഇരുപത്തിയൊൻപത് വർഷം സ്റ്റാഫ് നേഴ്‌സ് ആയി ജോലി നോക്കിയിരുന്ന അന്നമ്മ തോമസ് (കാനഡ) ആണ് ഭാര്യ.
മക്കൾ: ഡോ. തോമസ് എബ്രഹാം (റോബിൻ, ഓർക്കിഡ് മെഡിസിറ്റി, മലപ്പുറം), റോയ് തോമസ് (എൻജിനീയർ – കാനഡ ), റോണി തോമസ് (എഞ്ചിനീയർ – കാനഡ ), അശ്വതി തോമസ് (മാനേജ് മെന്റ് കൺസൽറ്റന്റ് – കാനഡ) എന്നിവർ ഏഷ്യൻ സ്കൂളിലെ മുൻ വിദ്യാർത്ഥികൾ ആയിരുന്നു. മരുമക്കൾ: ഡോ :ജിലു ജെസ്സി എബ്രഹാം (മാഹി ഡെന്റൽ കോളേജ് ഹോസ്പിറ്റൽ ), സോളി എൽസ റോയ് (കാനഡ). സംസ്കാരം വെള്ളിയാഴ്ച (05.05.2023)11 മണിക്ക് തിരുവല്ല വേങ്ങൽ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ബഹ്‌റൈൻ സെന്റ്. മേരിസ് ഓർത്തഡോക്സ് കത്തിഡ്രൽ അംഗമായിരുന്നു.