മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന കുടുംബ സദസിന്റെ ഭാഗമായി പ്രശസ്ത ഫാമിലി കൗൺസിലറും, കാലിക്കറ്റ് ഫറൂഖ് ട്രെയിനിങ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വിർ നയിക്കുന്ന “കുടുംബം; പ്രശ്നമല്ല, പരിഹാരമാണ്” എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം ഹൂറ റയ്യാൻ മദ്രസ്സ ഹാളിൽ വെള്ളിയാഴ്ച്ച (19-05-2023) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകീട്ട് 6:45 ന് തുടങ്ങുന്ന പ്രഭാഷണ പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുന്നതാണ്.
അത് പോലെ ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ഒരു മണിവരെ കൗമാരക്കാർക്ക് മാത്രമായി നടക്കുന്ന ക്ളാസിൽ “ടീൻസ് റ്റുവേഡ്സ് വിസ്ഡം” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണവും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.