bahrainvartha-official-logo
Search
Close this search box.

രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം – ഒഐസിസി രക്തദാനം നടത്തി

WhatsApp Image 2023-06-03 at 4.25.48 PM

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണത്തിന്റെ ഭാഗമായി ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിൽ രക്തദാനക്യാമ്പ് നടത്തി. ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളിൽ ഉള്ള നിരവധി ആളുകൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.

 

ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഷമീം കെ സി യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു,ജില്ലാ സെക്രട്ടറി ബിജുബാൽ സി കെ, രക്തദാന ക്യാമ്പ് ജനറൽ കൺവീനർ ശ്രീജിത്ത്‌ പാനായി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി കോഴിക്കോട് ജില്ലാ നേതാക്കളായ പ്രദീപ് പി കെ, രവി പേരാമ്പ്ര, ഗിരീഷ് കാളിയത്ത്, രഞ്ജൻ കേച്ചേരി, സുമേഷ് ആനേരി,ജാലിസ് കെ കെ, റഷീദ് മുയിപ്പോത്ത്, സഹൽ ലുലു, സുബിനാസ് കിട്ടു, പ്രബിൽ ദാസ്,അബ്ദുൾ സലാം പേരാമ്പ്ര, കുഞ്ഞുമുഹമ്മദ് നാദാപുരം,തുളസിദാസ്, ഷാജി പി എം, അഷ്‌റഫ്‌ കോഴിക്കോട്, തസ്ത്തക്കീർ, ഹംസ പേരാമ്പ്ര, മുബീഷ് കൊക്കല്ലൂർ എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകന് ഉള്ള അവാർഡ് ലഭിച്ച തരംഗ് ദീപ് പി കെ യെ മൊമെന്റോ നൽകി ആദരിച്ചു.രക്തദാന ക്യാമ്പിന് വേണ്ട സഹായങ്ങൾ ചെയ്ത കിംഗ് ഹമദ് മെഡിക്കൽ കോളേജിലെ ബ്ലഡ്‌ ബാങ്കിന് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി മൊമെന്റോ നൽകി ആദരിച്ചു. രക്തം നൽകിയ പങ്കെടുത്ത ആളുകൾക്ക് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!