bahrainvartha-official-logo
Search
Close this search box.

വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി അനുശോചനം രേഖപ്പെടുത്തി

New Project - 2023-08-01T082632.708

മനാമ: മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ നിയമസഭ സ്പീക്കറും ആയിരുന്ന വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി അനുശോചനം രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ കാലഘട്ടം നിയമസഭ സ്പീക്കർ ആയിരുന്ന അദ്ദേഹം അഞ്ചു തവണ എം എൽ എ യും, ആലപ്പുഴയിൽ നിന്ന് രണ്ടു തവണ പാർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

താഴെ തട്ടിൽ നിന്ന് വളർന്നു വന്ന അദ്ദേഹം സ്വന്തം കഴിവ് കൊണ്ട് ഉയർന്നു വന്ന നേതാവ് ആയിരുന്നു. തിരുവനന്തപുരം ഡി സി സി പ്രസിഡന്റ്‌, കെ പി സി സി ജനറൽ സെക്രട്ടറി, കെ പി സി സി വൈസ് പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചു കോൺഗ്രസ്‌ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ നേതൃത്വം നൽകിയ വ്യക്തി ആയിരുന്നു. മൂന്നു തവണ മന്ത്രി സ്ഥാനം നൽകി കോൺഗ്രസ്‌ അദ്ദേഹത്തിന്റെ കഴിവുകളെ സംസ്ഥാനത്തിന്റെ വികസനത്തിന്‌ പരമാവധി ഉപയോഗപ്പെടുത്തി.

ത്രിപുര, മിസ്സോറാം സംസ്ഥാനങ്ങളുടെ ഗവർണർ പദവിയും ആന്റമാൻ ലഫ്റനന്റ് ഗവർണർ പദവിയും വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ശക്തിപെടുത്താൻ നേതൃത്വം നൽകിയ നേതാവ് ആയിരുന്നു എന്നും ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!