ഐ സി.എഫ് പ്രോഗ്രെസ്സോ 23 സംഘടിപ്പിച്ചു

മനാമ: സമഗ്ര നേതൃ പരിശീലനം ലക്ഷ്യമാക്കി വിവിധ ഘടകങ്ങളിലെ ഭാരവാഹികൾക്കായി ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ .പ്രോഗ്രെസ്സോ പഠനക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് ടൗൺ കാനൂ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് റഫീഖ് ലത്വീഫി വരവൂരിന്റെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.

 

ചേർന്നു നിൽക്കാം സുരക്ഷിതരാവാം, നമ്മുടെ സംസ്കാരം പഠന സെഷനുകൾക്ക് ഐ സി എഫ്. ഇന്റർനാഷനൽ പ്ലാനിങ്ങ് ബോർഡ് ഡ്‌ ചെയർമാൻ അബ്ദുൾ അസീസ് സഖാഫി മമ്പാട് ക്ലാസ്സെടുത്തു. പ്രവാസികളും ആരോഗ്യപ്രശ്നങ്ങളും എന്ന ശീർഷകത്തിൽ നടന്ന ആരോഗ്യ സെഷന് ഡോ: ഫെമിൻ എറനിക്കൽ.നേതൃത്വം നൽകി.

 

ക്യാമ്പ് അംഗങ്ങൾക്കായി നടത്തി മത്സര പരീക്ഷയിൽ സി കെ അഹമ്മദ് , അബ്ദുറസാഖ് ഹാജി ഇടിയങ്ങര, അബ്ദുള്ള രണ്ടത്താണി എന്നിവർ വിജയികളായി. സമാപന ദുആ മജ്ലിസിന് സയ്യിദ് അസ്ഹർ ബുഹാരി നേതൃത്വം നൽകി. ഉസ്മാൻ സഖാഫി, അഖൂബക്കർ ലത്വീഫി, സുലൈമാൻ ഹാജി, ഹകീം സഖാഫി. കിനാലൂർ സംബന്ധിച്ചു. നാഷനൽ സംഘടനാ സിക്രട്ടറി ഷംസുദ്ധീൻ പൂക്കയിൽ സ്വാഗതവും ശിഹാബുദ്ധീൻ സിദ്ദീഖി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!