മനാമ: അപകടത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് വരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ കിടപ്പിലായ പ്രവാസി വനിതയ്ക്ക് ചികിത്സയും യാത്ര സൗകര്യങ്ങളുമൊരുക്കി പ്രവാസി വെൽഫെയറിൻ്റെ ജനസേവന വിഭാഗമായ വെൽകെയർ.
ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്ന മെഡ്കെയറിൻ്റെ സഹായത്തോടെ ചികിത്സയും ആവശ്യമായ മരുന്നുകളും ലഭ്യമാക്കിയതോടൊപ്പം തുടർ ചികിത്സക്ക് നാട്ടിലേക്ക് യാത്ര ചെയ്യുവാനുള്ള ഗൾഫ് എയർ ടിക്കറ്റും ഗൾഫ് കിറ്റും വെൽകെയർ കൺവീനർ മജീദ് തണലിന്റെ നേതൃത്വത്തിൽ നൽകി.