മനാമ: അല്‍ മഹാ സ്പോര്‍ട്സ് ആക്കാദമി സംഘടിപ്പിച്ച വോളിബോള്‍ ടൂണ്‍മെന്റില്‍ ഐ.വൈ.സി.സി. ബഹ്റൈന്‍ ജേതാക്കളായി. അല്‍ ആലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഐ.വൈ.സി.സി. സ്പൈക്കേഴ്സ് വിജയിച്ചത്.
മികച്ച കളിക്കാരനായി ഫഹദ്, മികച്ച സെറ്ററായി അമല്‍, ബെസ്റ്റ് ലിബറോയായി ബെര്‍ണീ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മൂവരും ഐ.വൈ.സി.സി. സ്പൈക്കേഴ്സിന്റെ താരങ്ങളാണ്.
ടീം ക്യാപ്റ്റന്‍ ഫഹദിന്റെ നേതൃത്വത്തില്‍ മാലിക്, ബെര്‍ണീ, ജെയ്സ്, അമല്‍, രാജു, ഷിനാസ്, ആഷിക്, നാസര്‍, ഫ്രാങ്കോ, ലിജോ, ആസിഫ് എന്നിവരടങ്ങിയ ടീം ആണ് ചാമ്പ്യന്മാരായത്. ടീം കോച്ച് ഷിന്റോ ജോസഫ്, കോഡിനെറ്റര്‍ ജെയ്സ് ജോയ്, ടീം മാനേജര്‍ ഫ്രാങ്കോ, സ്പോര്‍സ് വിംഗ് കണ്‍വീനര്‍ ജിജോമോന് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.