bahrainvartha-official-logo
Search
Close this search box.

തുമ്പമൺ പ്രവാസി അസോസിയേഷൻ ‘തുമ്പക്കുടം’: ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

New Project - 2023-10-05T070620.689

മനാമ: തുമ്പക്കുടം ബഹ്റൈൻ സൗദിയ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ ടെറസ്സ് ഗാർഡനിൽവച്ച് ഓണാഘോഷവും കുടുംബസംഗമവും വിപുലമായികൊണ്ടാടി. പൂജാ നാട്യത്തോടെ ആരംഭിച്ച യോഗത്തിൽ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഭദ്രദീപം തെളിയിച്ചു. കലാഭവൻ ബിനു ഒരുക്കിയ ഗാനമേളയും മജീഷ്യൻ ബിനു കോന്നിയുടെ മാജിക്ക്ഷോയും വിവിധഇനം കലാപരിപാടികളും അരങ്ങേറി.

പ്രശസ്ത സിനി ആർട്ടിസ്റ്റ് തങ്കച്ചൻ വിതുര മുഖ്യ അഥിതി ആയിരുന്നു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ രാജുകല്ലുപുറത്തെ അസോസിയേഷൻ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോജി കോമാട്ടേത്ത് അധ്യക്ഷത വഹിച്ചു. വർഗീസ് മോടിയിൽ, ഓമനാ ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനറായി പ്രവർത്തിച്ച മോൻസി ബാബുവും, ഡെന്നിയും വന്ന്ചേർന്നഏവർക്കും നന്ദിഅർപ്പിച്ചു. ആഘോഷങ്ങളിൽ പങ്കെടുത്ത ഏവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!