bahrainvartha-official-logo
Search
Close this search box.

പ്രവാസികളോട് കരുതലുള്ള സർക്കാർ: മന്ത്രി ചിഞ്ചു റാണി

WhatsApp Image 2023-10-04 at 11.50.09 PM

മനാമ: പ്രവാസികളോട് കരുതലും പ്രവാസം കഴിഞ്ഞ് തിരിച്ച് വരുന്ന പ്രവാസികളെ ചേർത്തുപിടിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാർ ആണ് കേരളത്തിലുള്ളതെന്ന് കേരള മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ നവകേരള സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.

സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളെ കുറിച്ച് ചടങ്ങിൽ വിശദീകരിക്കുകയുണ്ടായി. ബഹ്‌റൈൻ നവ കേരള വൈസ് പ്രസിഡണ്ട് സുനിൽദാസ് ബാല അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ കെ സുഹൈൽ സ്വാഗതം പറഞ്ഞു. കോഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല, വനിത കൺവീനർ ആബിദ സുഹൈൽ, ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം അഡ്വക്കേറ്റ് ബിനു മണ്ണിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

സാമൂഹിക പ്രവർത്തക ഷെമിലി പി ജോണിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു. കരാന ബീച്ച് റിസോർട്ട് ഗാർഡനിൽ നടന്ന പരിപാടിയിൽ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ചടങ്ങിന് നവ കേരള എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. വനിത ജോയിൻ കൺവീനർ ജിഷ ശ്രീജിത്ത് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!