മനാമ: നിർദ്ധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹായ ഹസ്തം ‘ഹദിയത്തുൽ ഉറൂസ്’ (മണവാട്ടിക്കൊരു സമ്മാനം) എന്ന പേരിൽ സ്വരൂപിച്ച അഞ്ചര പവൻ സ്വർണ്ണാഭരണത്തിനാവശ്യമായ തുക കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന് ജില്ലാ പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി കൈമാറി.
കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സംസ്ഥാന ഭാരവാഹികളായ കെ പി മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര, ശരീഫ് വില്ല്യാപ്പള്ളി, റഫീഖ് തൊട്ടക്കര, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, ഓർഗനൈസിംഗ് സെക്രട്ടറി പി കെ ഇസ്ഹാഖ്, ജില്ലാ ഭാരവാഹികളായ ഫൈസൽ കണ്ടിതാഴ, ഹമീദ് അയനിക്കാട്, ഷാഫി വേളം, മുനീർ ഒഞ്ചിയം, മലപ്പുറം ജില്ലാ ട്രഷറർ ഇഖ്ബാൽ താനൂർ എന്നിവർ സന്നിഹിതരായിരുന്നു.