bahrainvartha-official-logo
Search
Close this search box.

ട്രോജൻ ഷൂട്ടേഴ്സ് കപ്പ്; ഗോസി എഫ് സി ജേതാക്കളായി

New Project - 2024-01-19T091819.681

മനാമ: ട്രോജൻ എഫ് സിയും ഷൂട്ടേഴ്സ് എഫ് സിയും സംയുക്തമായി സംഘടിപ്പിച്ച ട്രോജൻ ഷൂട്ടേഴ്സ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ ഗോസി എഫ് സി ജേതാക്കളായി. അദ്ലിയ എഫ് സിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് സീസണിലെ ആദ്യ കിരീടം ഗോസി സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 1-1 എന്ന സ്കോറിൽ തുടർന്നപ്പോൾ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ടൂർണമെൻ്റിലെ മികച്ച കളിക്കാരൻ ആയി ഗോസി എഫ് സിയുടെ നബീൽ തിരഞ്ഞെടുക്കപ്പെട്ടു. ടോപ്പ് സ്കോറർ ഹിജാസ് (ഗോസി എഫ് സി), ബെസ്റ്റ് ഡിഫണ്ടർ അഷ്റഫ് (ഗോസി എഫ് സി) ബെസ്റ്റ് ഗോൾ കീപ്പർ സിറാജ് (അദ്ലിയ എഫ് സി) എന്നിവരും അവാർഡുകൾ കരസ്ഥമാക്കി. വരാനിരിക്കുന്ന GRO കപ്പ് ടൂർണമെൻ്റിനായി തങ്ങൾ സജ്ജരാണെന്ന് ടീം ക്യാപ്റ്റൻ ഹബീബ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!