bahrainvartha-official-logo
Search
Close this search box.

ഐ.സി.എഫ്. പ്രകാശതീരം ’24: സ്വാഗത സംഘം ഓഫീസ്സ് ഉദ്‌ഘാടനം ചെയ്തു

prakashatheeram

മനാമ: ഐ.സി.എഫ് ബഹ്റൈൻ റമളാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി മാർച്ച് 7, 8 തിയ്യതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ദ്വിദിന ഖുർആൻ പ്രഭാഷണമായ പ്രകാശതീരം പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.

വിശുദ്ധ റമദാനിൽ മാനവിക കുലത്തിനു മാർഗദർശനമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആനിന്റെ അകംപൊരുളുകൾ അനാവരണം ചെയ്തു കൊണ്ട് പ്രവാസി സമൂഹത്തിനു സത്യത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം നൽകുകയാണ് പ്രകാശതീരം പരിപാടിയുടെ ലക്ഷ്യം.

സ്വാഗത സംഘം ചെയർമാൻ അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ. യിൽ ചേർന്ന ചടങ്ങിൽ ഷാനവാസ് മദനി, വി.പി. കെ. അബൂബക്കർ ഹാജി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, ഷിഹാബുദ്ധീൻ സിദ്ദീഖി, മുസ്ഥഫ ഹാജി കണ്ണപുരം, അബ്ദുസമദ് കാക്കടവ്സുൽഫിക്കർ അലി, ഫൈസൽ ചെറുവണ്ണൂർ, മുഹമ്മദ് കോമത്ത് സംബന്ധിച്ചു. ഷമീർ പന്നൂർ സ്വാഗതവും നിസാർ എടപ്പാൾ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!