മനാമ: സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരമുള്ള ബഹ്റൈനിൽ പ്രവർത്തിക്കുന്ന മജ് മഉ തഅലീമിൽ ഖുർആൻ മദ്റസ കളിലെ5,7,10,+2ക്ലാസ്സുകളുടെ പൊതു പരീക്ഷ മാർച്ച് 30,31 (ശനി, ഞായർ ) തിയ്യതികളിൽ നടക്കും.
മനാമ, ഹമദ് ടൗൺ എന്നീ രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ സജ്ജീകരിച്ചത്. ബഹ്റൈനിലെ 12 മദ്റസകളിൽ നിന്നായി 164 വിദ്യാർത്ഥികൾ പരീക്ഷ എഴുതും. ICF എഡ്യൂക്കേഷൻ സമിതിയുടെയും സുന്നി റൈഞ്ചു ജംഇയ്യത്തുൽ മുഅല്ലിമീന്റെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു.
സൈനുദ്ധീൻ സഖാഫി, ശിഹാബുദ്ധീൻ സിദ്ധീഖി, ഷംസുദ്ധീൻ സുഹ് രി എന്നിവരെ മനാമയിലും, അബ്ദുൽഹകീം സഖാഫി, ഷാൻവാസ് മദനി, നസീഫ് അൽഹസനി, എന്നിവരെ ഹമദ് ടൗണിലും
സൂപ്പർ വൈസർമാരായി നിയോഗിച്ചു. 29 ന് വെള്ളി SJM നേതാക്കൾ കേന്ദ്രങ്ങൾ സന്ദർശിച്ചു ഒരുക്കം വിലയിരുത്തും.
മമ്മൂട്ടി മുസ്ലിയാരുടെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൈനുദ്ധീൻ സഖാഫി, റഫീഖ് ലത്വീഫി, അബ്ദുൽ ഹകീം സഖാഫി, ഷാനവാസ് മദനി, മജീദ് സഅദി, നസീഫ് അൽഹസനി, കോയ മുസ്ലിയാർ, ഉസ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. റഹീം സഖാഫി സ്വാഗതവും യുസുഫ് അഹ് സനി നന്ദിയും പറഞ്ഞു.