bahrainvartha-official-logo
Search
Close this search box.

കെസിഎ ബഹ്‌റൈൻ പീറ്റർ സോളമന് യാത്രയയപ്പ് നൽകി

WhatsApp Image 2024-04-05 at 2.56.27 PM (1)

മനാമ: 31 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന പീറ്റർ സോളമന് കേരള കാത്തലിക് അസോസിയേഷൻ യാത്രയയപ്പ് നൽകി. കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ച ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. പീറ്റർ സോളമൻ കെസിഐക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളെ അംഗങ്ങൾ അനുസ്മരിച്ചു. മറുപടി പ്രസംഗത്തിൽ, ബഹ്‌റൈൻ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമാണെന്നും സാധ്യമാണെങ്കിൽ ഇനിയും സൗഹൃദ സന്ദർശനം നടത്തുമെന്നും പീറ്റർ സോളമൻ പറഞ്ഞു.

 

കെസിഎ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് തോമസ് ജോൺ, എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, മെമ്പർഷിപ്പ് സെക്രട്ടറി ജോയൽ ജോസ്, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, അസിസ്റ്റന്റ് ട്രഷറർ തോമസ് മാത്യു, മുൻ പ്രസിഡന്റുമാരായിരുന്ന പിസി എബ്രഹാം , വർഗീസ് കാരയ്ക്കൽ, ജെയിംസ് ജോൺ, ലിയോ ജോസഫ്, അരുൾ ദാസ് തോമസ്, റോയ് സി ആന്റണി എന്നിവരും കെസിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, കെസിഎ അംഗങ്ങളും, ലേഡീസ് വിംഗ് അംഗങ്ങളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!