മനാമ: പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്ന ആന്റോ ആന്റണിയുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പ്രവാസ ലോകത്ത് തുടക്കം കുറിച്ച് കൊണ്ട് യുഡിഎഫ് ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ല കൺവെൻഷൻ നടത്തി. കഴിഞ്ഞ പതിനഞ്ച് വർഷം നടന്ന വികസനത്തിന്റെ തുടർച്ചക്ക് ആന്റോ ആന്റണി യുടെ വിജയം അനിവാര്യമാണ് എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഒഐസിസി / ഇൻ കാസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ലാടനം ചെയ്തു. യോഗത്തിൽ ഒ ഐ സി സി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ഒ ഐ സി സി ബഹ്റിൻ നാഷണൽ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ദേശീയ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സയ്യിദ് എം.സ്, ഷമീം കെ.സി, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, അഡ്വ: ഷാജി ശാമുവേൽ, വിനോദ് ഡാനിയേൽ, നിസാർ കുന്നത്തു കുഉത്തിങ്കൽ,ജില്ലാ ഭാരവാഹികൾ ആയ ജോൺസൺ. ടി. തോമസ്, രാജീവ് . പി.മാത്യു , എബ്രാഹാം ജോർജ്, എന്നിവർ പ്രസംഗിച്ച യോഗത്തിൽ ഒ ഐ സി സി പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും, ബ്രൈറ്റ് രാജൻ നന്ദിയും പറഞ്ഞു.
യോഗത്തിന് വർഗ്ഗീസ് മോഡിയിൽ, അനീഷ് ജോസഫ്, ബിബിൻ മാടത്തേത്ത്, സിബി അടൂർ, കോശി ഐപ്പ്, ബിനു മാമൻ, ബിനു ചാക്കോ, സുമേഷ് അലക്സാണ്ടർ, സന്തോഷ് ബാബു, ശോഭ സജി, സിജി തോമസ്സ്, ബിജു വർഗ്ഗീസ്സ്, എ.പി മാത്യു, ജേക്കബ് കൊന്നയ്ക്കൽ, അലക്സ് ഏനാദിമംഗലം,ബിനു കോന്നി, ഷാജി ജോർജ്, , സ്റ്റാൻലി കിളി വയൽ, റെജി ചെറിയാൻ, ക്രിസ്റ്റി. പി.വർഗ്ഗീസ്, ജോർജ് യോഹന്നാൻ, റോബിൻ, വിനു മഠത്തിൽ, സാം മാത്യു, സജി മത്തായി എന്നിവർ നേതൃത്വം നൽകി.