മനാമ: സഖ്യകക്ഷികളെ സന്തോഷിപ്പിച്ചു ഭരണം ഉറപ്പിക്കാനുള്ള ബജറ്റായി കേന്ദ്ര ബജറ്റ് മാറിയെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി. ദേശീയ ബജറ്റ്‌ന്റെ പൊതുസ്വഭാവം ഇല്ലാതാക്കി, കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളെയും തഴഞ്ഞു കൊണ്ടുള്ള ബജറ്റ് ഒരു തരത്തിലും ജനക്ഷേമം മുൻ നിറുത്തി ഉള്ളതല്ല.
പ്രവാസികളുടെ വിഷയത്തിൽ പതിവ് പോലെ കനത്ത അവഗണന ആണ് കേന്ദ്ര ബജറ്റിൽ ഉള്ളത് രണ്ടു കോടിയിൽ അധികം വരുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായും, അവരുടെ യാത്ര പ്രശ്ന പരിഹാരത്തിനായും ഒന്നും തന്നെ ബജറ്റിൽ ഇല്ല.
കസേര നിലനിറുത്താനുള്ള ബജറ്റാണ് ഇതെന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്‍താവനയേ ഐ.വൈ.സി.സി ബഹ്‌റൈൻ സ്വാഗതം ചെയ്യുന്നുവെന്നും, കേന്ദ്ര സർക്കാർ ബജറ്റിൽ അടക്കം ഭിന്നിപ്പ് ഉണ്ടാക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല എന്നും ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ പ്രസ്താവിച്ചു.