മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷമായ ‘ശ്രാവണം 2024’ നാളെ ജൂലൈ 26 വെള്ളിയാഴ്ച്ച വൈകുന്നേരം 8 മണിക്ക് സമാജം അങ്കണത്തിൽ ഓണ വിളമ്പരത്തോടെ ആരംഭിക്കും. ശ്രാവണം ഓഫീസ് ഉദ്ഘാടനത്തോടെ ആരംഭിക്കുന്ന ഈ വർഷത്തെ രണ്ടുമാസത്തോളം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമാവുമെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.
കേരളീയ പാരമ്പര്യവും കലാപരമായ പുതിയ പരീക്ഷണങ്ങളും ചേർന്ന വൈവിദ്ധ്യം നിറഞ്ഞ ഓണാഘോഷമാണ് ഇത്തവണ ശ്രാവണത്തെ ബഹ്റൈനിലെ ഓണാഘോഷങ്ങളിൽ നിന്ന് സമാജം ഓണാഘോഷത്തെ വ്യത്യസ്തമാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഫീസ് ഉദ്ഘാടന ത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ ചെണ്ട മേളം, തിരുവാതിര തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കുമെന്നും ഓഫീസ് ഉദ്ഘാടനത്തിനും ഓണ വിളംബര ചടങ്ങിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഓണാഘോഷങ്ങളുടെ ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു.