കൊല്ലം പ്രവാസി അസ്സോസിയേഷൻ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാര്ലമെന്റിന്റെയും കലാ-സാഹിത്യ വിഭാഗം സൃഷ്ടിയുടെയും നേതൃത്വത്തിൽ ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളും സൃഷ്ടി അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ടൂബ്ലി കെപിഎ ആസ്ഥാനത്തു വച്ച് നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകനും മുൻ ബഹ്‌റൈൻ ഇന്റീരിയർ മിനിസ്ട്രി ഉദ്യോഗസ്ഥനുമായ മോനി ഒടിക്കണ്ടത്തിൽ ഉത്‌ഘാടനം ചെയ്തു.

 

ആലപ്പുഴ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് ജെയ്‌സൺ കോടമ്പലത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി സന്തോഷ് കാവനാട്, നിയുക്ത സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, കോയിവിള മുഹമ്മദ്, മനോജ് ജമാൽ, രജീഷ് പട്ടാഴി എന്നിവർ ആശംസകൾ അറിയിച്ചു. ചിൽഡ്രൻസ് പാർലമെന്റ് കോ-ഓർഡിനേറ്റർ അനിൽകുമാർ സ്വാഗതവും, സൃഷ്‌ടി കോ-ഓർഡിനേറ്റർ സ്മിതീഷ്‌ നന്ദിയും പറഞ്ഞു. കോ-ഓർഡിനേറ്റർ ജ്യോതി പ്രമോദ് പരിപാടികൾ നിയന്ത്രിച്ചു. ചിൽഡ്രൻസ് പാർലമെന്റ് , സൃഷ്ടി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!