യു.എ.ഇ ദീർഘകാല വിസാനിരക്ക് പ്രഖ്യാപിച്ചു; പത്തുവർഷത്തേക്ക് 1150 ദിർഹം

uae2

ദുബായ്: നിക്ഷേപകർക്കും സംരംഭകർക്കും വിവിധ മേഖലയിലെ വിദഗ്ധർക്കുമുള്ള യു.എ.ഇ ദീർഘകാല വിസാനിരക്ക് പ്രഖ്യാപിച്ചു. പത്തുവർഷത്തെ വിസയ്ക്ക് 1150 ദിർഹവും അഞ്ചുവർഷത്തേക്കുള്ള വിസയ്ക് 650 ദിർഹവുമാണ്. കുടുംബാംഗങ്ങൾക്കും ഇതേ നിരക്കിൽ തന്നെ ദീർഘകാല വിസ അനുവദിക്കും.

പത്തുവർഷത്തെ വിസയ്ക്ക് അപേക്ഷാ ഫീസ് 150 ദിർഹവും വിസയുടെ നിരക്ക് 1000 ദിർഹവുമാണ്. അഞ്ചുവർഷത്തെ വിസയ്ക്ക് ഇത് യഥാക്രമം 150 ദിർഹവും 500 ദിർഹവുമാണ്. ദീർഘകാലവിസയ്ക്കുള്ള അവസരങ്ങളും രാജ്യത്തെ അനുകൂലസാഹചര്യങ്ങളും സൗകര്യങ്ങളും മനസ്സിലാക്കാൻ മൾട്ടിപ്പിൾ എൻട്രി വിസയും അനുവദിച്ചുതുടങ്ങി. മൾട്ടിപ്പിൾ എൻട്രി വിസക്ക് 1100 ദിർഹമാണ് ഈടാക്കുന്നത്.

വൻകിട നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഗവേഷകർക്കും മികവുപുലർത്തുന്ന വിദ്യാർഥികൾക്കുമാണ് ദീർഘകാല വിസ അനുവദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നൽകിയത്. നിയമനിർമാണം പൂർത്തിയായതോടെ കഴിഞ്ഞ ആഴ്ചമുതൽ ദീർഘകാല വിസ അനുവദിച്ചുതുടങ്ങി. ആറായിരത്തിലധികം അപേക്ഷകൾ ലഭിച്ചതായി അധികൃതർ പറഞ്ഞു. റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ഷ്‌റോഫ്, ഖുശി ജൂവലറി ഗ്രൂപ്പ് എം.ഡി. ഖുശി ഖത്വാനി എന്നീ രണ്ട് ഇന്ത്യൻ പ്രവാസികൾക്കാണ് ആദ്യ ദീർഘകാല വിസകൾ അനുവദിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!