മനാമ: ജെസിഎലും ശിവാനി ശിവവും സംയുക്തമായി സംഘടിപ്പിച്ച ‘ജെസിഎൽ ടി ടെൻ സീസൺ 5 ക്രിക്കറ്റ് ടൂർണമെന്റിൽ ചമ്പ്യാന്മാരായി ഷഹീൻ ഗ്രൂപ്. 32 ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഷഹീൻ ഗ്രൂപ്പ് ടൊര്ണാഡോ ഇലവനെ 22 റൺസിന് പരാജയപ്പെടുത്തി കിരീടം നിലനിർത്തുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഷഹീൻ ഗ്രൂപ്പ് 10 ഓവറിൽ 126 റൺസ് നേടി. ക്യാപ്റ്റൻ പ്രശാന്ത് കുറുപ്പ് 29 റൺസും ശേഖർ 26 റൺസും നേടി ടീമിനെ മികച്ച സ്കോറിലെത്തിച്ചു. മറുപടി ബാറ്റിംഗിൽ ടൊര്ണാഡോ ഇലവന്റെ ഉസ്മാൻ മണി 60 റൺസ് നേടിയിട്ടും ജയം ഷഹീൻ ഗ്രൂപ്പിന്റെ പക്കലായി.
ഫൈനലിലെ മികച്ച കളിക്കാരനായി ആസിഫ് (ഷഹീൻ), ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ഉസ്മാൻ മാണി (ടൊര്ണാഡോ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളർ പങ്കജ് (ഷഹീൻ), മികച്ച കീപ്പർ ഹർഷാദ് (റൈസിങ് സൺ) എന്നിവരും അവാർഡുകൾ നേടി. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ബഹ്റൈൻ ക്രിക്കറ്റ് ഓപ്പറേഷൻ മാനേജർ നൗഷാദ് ഹിദായിത്തുള്ളയും ഫൈസൽ (കെവിഎൽ) എന്നിവരും ചേർന്ന് വിതരണം ചെയ്തു.