മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ നടത്തുന്ന ഹെൽത്ത് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഫസ്റ്റ് എയ്ഡ് ട്രെയിനിങ് ക്ലാസ് ലൈഫ് പൾസുമായി കൂടി ചേർന്ന് ഒക്ടോബർ 18 വെള്ളി ഉച്ചക്ക് 2 മണി മുതൽ സിഞ്ചിലെ യൂത്ത് ഇന്ത്യ ഓഫീസിൽ വെച്ച് നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു വ്യക്തി ജീവിതത്തിൽ സ്വായക്തമാകേണ്ട, പല സന്ദർഭങ്ങളിൻ നമ്മുടെ ജീവിതത്തിൽ ആവിശ്യമായി വരുന്ന അടിയന്തര വൈദ്യ സഹായങ്ങളെ കുറിച്ചുള്ള തുറന്ന സെഷൻ ആയിരിക്കുമെന്ന് കൺവീനർ സിറാജ് അറിയിച്ചു.
ഹെൽത്ത് ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പരിപാടികളാണ് ഈ ഒരു മാസകാലത്തിൽ യൂത്ത് ഇന്ത്യ ആവിഷ്കരിച്ചത് . വാക് ചലഞ്ച് , ഫിറ്റ്നസ് ട്രെയിനിങ് , ആരോഗ്യ ബോധവൽകരണ ക്ലാസ് , ആരോഗ്യ ടിപ്സ് ,മാരത്തോൺ എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള പരിപാടികൾ ഇതിൽ ഉൾപ്പെടുന്നു എന്ന് പ്രസിഡൻ്റ് അജ്മൽ ഷറഫുദ്ദീൻ അറിയിച്ചു. രെജിസ്ട്രേഷൻ ഫോം വഴിയോ – 35538451 എന്ന നമ്പർ വഴിയോ പരിപാടിക്ക് രെജിസ്റ്റർ ചെയ്യാവുന്നതാണ്.