മനാമ: ബ്രസീലിയൻ നാഷണൽ സിവിലൈസേഷൻ ഏജൻസിയുടെ ട്രെയിനിങ് സെന്റർ മൂല്യനിർണയ സർട്ടിഫിക്കറ്റ് നേടി ഗൾഫ് ഏവിയേഷൻ അക്കാദമി. ഗൾഫ് ഏവിയേഷൻ അക്കാദമി ഗൾഫ് എയർ ഗ്രൂപ്പിന്റെ പരിശീലന വിഭാഗമാണ്. മൂല്യനിർണയ സർട്ടിഫിക്കറ്റ് നേടിയതോടെ ലൈസൻസ് പുതുക്കാനും പുനർ മൂല്യനിർണയ കോഴ്സുകൾ നടത്താനും ജിഎഎയ്ക്ക് അംഗീകാരം ലഭിച്ചു.
എൻഎൻസിയുടെ അംഗീകൃത പരിശീലന മാനദണ്ഡങ്ങൾക്കനുസൃതമായി കോഴ്സുകൾ നടത്താനും കഴിയും. ഗൾഫ് ഏവിയേഷൻ അക്കാദമിയ്ക്ക് ലഭിച്ച ആഗോള അംഗീകാരമാണിത്. മികച്ച നിലവാരത്തിലുള്ള പരിശീലന പരിപാടികൾ നടത്തുന്നത് പരിഗണിച്ചാണ് ഗൾഫ് ഏവിയേഷൻ അക്കാദമിയ്ക്ക് അംഗീകാരം ലഭിച്ചത്. ബഹ്റൈൻ അന്താരാഷ്ട്ര എയർഷോയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്.