ദുർബലനായിരുന്ന മനുഷ്യന് കരുത്ത് നൽകിയത് പുസ്തകങ്ങൾ -ഉണ്ണി ബാലകൃഷ്ണൻ

Photo of-02.12.2024

മ​നാ​മ: ജീ​വ സൃ​ഷ്ടി​ക​ളി​ൽ ഏ​റ്റ​വും ദു​ർ​ബ​ല​മാ​യി​രു​ന്നി​ട്ടും മ​നു​ഷ്യ​നെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യാ​യി വ​ള​ർ​ത്തി​യ​തും ഒ​ന്നി​പ്പി​ച്ചു നി​ർ​ത്തി​യ​തും പു​സ്ത​ക​ങ്ങ​ളാ​ണ് എ​ന്ന് പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​ൻ. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ അ​ന്യ​ജീ​വി​ക​ളെ ഭ​യ​ന്ന് ഗു​ഹ​ക​ളി​ൽ ക​ഴി​ച്ചു​കൂ​ട്ടി​യ മ​നു​ഷ്യ​നെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ലും ഗോ​ത്ര​ങ്ങ​ളും സ​മൂ​ഹ​ങ്ങ​ളും, രാ​ജ്യ​ങ്ങ​ളും സാ​മ്രാ​ജ്യ​ങ്ങ​ളും കെ​ട്ടി​പ്പ​ടു​ക്കാ​ൻ മ​നു​ഷ്യ​കു​ല​ത്തെ പ​രു​വ​പ്പെ​ടു​ത്തി​യ​തി​ലും അ​ക്ഷ​ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

 

ബ​ഹ്റൈ​ൻ പ്ര​വാ​സി​യും ക​ഥാ​കൃ​ത്തു​മാ​യ ജ​ലീ​ലി​യോ ര​ചി​ച്ച ‘റ​ങ്കൂ​ൺ സ്രാ​പ്’ എ​ന്ന നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​ന്നു ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​ൻ. മ്യാ​ന്മ​റി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ ച​രി​ത്ര​ത്തി​ലൂ​ടെ റോ​ഹി​ങ്ക്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ​യും മ​നു​ഷ്യ​ക്ക​ട​ത്തി​ന്റെ​യും പ​ലാ​യ​ന​ങ്ങ​ളു​ടെ​യും, പൗ​ര​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും വ​ർ​ത്ത​മാ​ന​കാ​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​ത​പ്പെ​ട്ട നോ​വ​ലാ​ണ് റ​ങ്കൂ​ൺ സ്രാ​പ്.

 

സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പു​സ്ത​ക പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ഉ​മ്പാ​ച്ചി പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. യു​വ എ​ഴു​ത്തു​കാ​ര​നും വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ക​നു​മാ​യ ലി​ജേ​ഷ് കു​മാ​ർ, യാ​ത്രി​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ജി മാ​ർ​ക്കോ​സ്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പു​സ്ത​കോ​ത്സ​വ ക​ൺ​വീ​ന​ർ ഹ​രീ​ഷ് നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​മാ​ജം ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ് പി​ള്ള സ്വാ​ഗ​ത​വും സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ന​യ​ച​ന്ദ്ര​ൻ ആ​ർ. നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പു​സ്ത​ക പ്ര​കാ​ശ​നാ​ന​ന്ത​രം ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​നു​മാ​യു​ള്ള മു​ഖാ​മു​ഖ​വും ന​ട​ന്നു.

പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മ​ല​യാ​ളം മി​ഷ​ൻ കു​ട്ടി​ക​ൾ​ക്ക് ക​ഥ കേ​ൾ​ക്കാ​ൻ ഒ​രു​ക്കി​യി​ട്ടു​ള്ള ‘ഒ​രി​ട​ത്തൊ​രി​ട​ത്തൊ​രി​ട​ത്ത്’ എ​ന്ന ക​ഥ​യി​ട​വും ബ​ഹ്റൈ​നി​ലെ പാ​ട്ടു​കാ​രി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ മ്യൂ​സി​ക് ബാ​ൻ​ഡാ​യ ദ ​പി​ങ്ക് ബാ​ങ്ക് ഒ​രു​ക്കി​യ സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!