മനാമ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെ യുവാവ് ബഹ്റൈനില്‍ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് നിയാസ് (30) താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബഹ്‌റൈനില്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: മുഹമ്മദ്, മാതാവ്: നദീറ, സഹോദരന്‍: മുഹമ്മദ് നിഷാദ്.