മനാമ: ബഹ്‌റൈനിൽ മരണപെട്ട തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ തൂവനൂർ സ്വദേശി സജീവൻ ചന്ദ്രൻ ചാലിയിലിൻ്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ 20 തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. ബഹ്‌റൈൻ ഐ വൈ സി സി എക്സികുട്ടീവ് അംഗമായിരുന്ന സജീവൻ ചന്ദ്രൻ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ഐ വൈ സി സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. തിങ്കളാഴ്ച്ച വൈകിട്ടുള്ള എയർ അറേബ്യ വിമാനത്തിൽ കൊണ്ട് പോകുന്ന മൃതദേഹം ഏപ്രിൽ 21 പുലർച്ചെ നെടുമ്പാശേരിയിൽ എത്തിച്ചേരുമെന്ന് ഐ വൈ സി സി നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചു.









