small icons
small icons

അൽ ഫുർഖാൻ ത്രൈമാസ ക്യാമ്പയിൻ പ്രഖ്യാപന സമ്മേളനം ഓഗസ്റ്റ് 28-ന് സൽമാനിയയിൽ

New Project (9)

മനാമ: “മുഹമ്മദ് നബി (സ) മാനവ മൂല്യങ്ങളുടെ നേർ സാക്ഷ്യം” എന്ന ശീർഷകത്തിൽ അൽഫുർഖാൻ സെൻ്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിൻ്റെ പ്രഖ്യാപന സമ്മേളനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാത്രി 8 മണിക്ക് സൽമാനിയ കെ സിറ്റി ഹാളിൽ വെച്ച് നടക്കും.

ഡോ: ഇസ ജാസിം അൽ മുത്വവ്വ (ബഹ്റൈൻ മുൻ പാർലമെൻറ് അംഗം) ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഡോ: അബ്ദുല്ല അബ്ദുൽ ഹമീദ് അൽ സഅ്ദി (ചെയർമാൻ അൽഫുർഖാൻ സെൻ്റർ) കാമ്പയിൻ പരിപാടികളുടെ പ്രഖ്യാപനം നടത്തും തുടർന്ന് പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എംഎം അക്ബർ മുഖ്യപ്രഭാഷവും  സലാഹുദ്ദീൻ അയ്യൂബി ചുഴലി സമാപന പ്രഭാഷണവും നിർവഹിക്കും

പ്രവാചകൻ്റെ സ്‌നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മാനവികതയുടെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും, പ്രവാചക ജീവിതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റി പരസ്പര സ്നേഹവും സൗഹാർദ്ദവും വളർത്താനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത് എന്ന് സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് 28-ന് ആരംഭിക്കുന്ന ക്യാമ്പയിൻ നവംബർ 27-ന് സമാപിക്കും. മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയുടെ ഭാഗമായി കുടുംബ സംഗമങ്ങൾ, പാനൽ ചർച്ചകൾ, മദ്രസ്സാ വിദ്യാർത്ഥികളുടെയും ടീനേജ് കുട്ടികളുടെയും വിജ്ഞാന വിനോദ പരിപാടികൾ, സ്‌നേഹ സംഗമങ്ങൾ, വനിതാ സംഗമങ്ങൾ, ക്വിസ് മത്സരങ്ങൾ, ലഹരി മാഫിയക്കെതിരെയുള്ള (തൂഫാൻ) ബോധവൽക്കരണം, സോഷ്യൽ മീഡിയ പ്രചാരണം എന്നിവ സംഘടിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്കും വാഹന സൗകര്യത്തിനും 38092855, 33102646 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!