small icons
small icons

വേണു വടകരയ്ക്ക് പി.ജി.എഫ് ‘കർമ്മജ്യോതി’ പുരസ്കാരം; പുരസ്കാര സമർപ്പണം ഒക്ടോബർ രണ്ടിന്

New Project (13)

മനാമ: ബഹ്‌റൈനിലെ പ്രഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം (PGF) നൽകിവരുന്ന ഈ വർഷത്തെ ‘കർമ്മജ്യോതി’ പുരസ്കാരത്തിന് പ്രമുഖ സാമൂഹിക പ്രവർത്തകൻ വേണു വടകര അർഹനായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹം നൽകി വരുന്ന സേവനങ്ങളും പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിലെ സജീവ ഇടപെടലുകളും കണക്കിലെടുത്താണ് പുരസ്കാരം.

കോഴിക്കോട് വടകര ചെമ്മരത്തൂർ സ്വദേശിയായ വേണു വടകര, പ്രവാസി ക്ഷേമ ബോർഡ്, നോർക്ക ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. പ്രവാസത്തിനിടെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നോർക്ക മരണാനന്തര ആനുകൂല്യങ്ങളും മറ്റ് സഹായങ്ങളും തടസ്സങ്ങളില്ലാതെ എത്തിക്കുന്നതിൽ അദ്ദേഹം നടത്തുന്ന നിസ്വാർത്ഥ സേവനമാണ് പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്.

മറ്റ് പുരസ്കാരങ്ങൾ:

  • പി.ജി.എഫ് പ്രോഡിജി അവാർഡ്: രശ്മി എസ്. നായർ

  • മികച്ച കൗൺസിലർ: ബിജു തോമസ്

  • മികച്ച ഫാക്കൽറ്റി: റോസ് ലാസർ

  • മികച്ച സാമൂഹിക പ്രവർത്തകൻ (അംഗങ്ങൾക്കിടയിൽ): രഞ്ജിത്ത് ജോൺ

  • മികച്ച കോർഡിനേറ്റർ: ജിഷ അനു വില്യം

2026 ഒക്ടോബർ 2-ന് സൽമാനിയ കെ.സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഡോ. ബാബു രാമചന്ദ്രൻ‍, ചന്ദ്രൻ‍ തിക്കോടി, എസ്. വി. ജലീൽ‍, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല,   പി വി രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, പി ഉണ്ണികൃഷ്ണൻ, മനോജ് വടകര, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി എന്നിവർ‍ക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിയത്.

ചടങ്ങിനോടനുബന്ധിച്ച് സംഘടനയുടെ ഓണാഘോഷ പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ബിനു ബിജു, ജനറൽ സെക്രട്ടറി ബിജു കെ.പി എന്നിവരടങ്ങുന്ന പി.ജി.എഫ് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!