ലോകമെമ്പാടും വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങൾ തകരാറിൽ

FACEBOOK INSTA WHAT

ലോകമെമ്പാടും ഫേസ്ബുക്ക് സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ട്. ചിത്രങ്ങൾ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നത്. ഇതേ പ്രശ്നം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. എന്താണ് പ്രശ്നമെന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം ഇത് വരെ വന്നിട്ടില്ല.

അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  ഇന്ത്യയിലും ആസ്ട്രേലിയയിലും, ബ്രസീലിലും സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. കൊളമ്പിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ബഹ്‌റൈൻ സമയം വൈകിട്ട് 5 മണിക്ക് ശേഷമാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ട് തുടങ്ങുന്നത്. സമാനമായ പ്രശ്നം കഴിഞ്ഞ മാർച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു. അന്നും വാട്സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ താറുമാറാകുകയും പലർക്കും ലോഗിൻ ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!