small icons
small icons

സെന്റ് പീറ്റേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ സെന്റ് മേരീസ് ഫാൽക്കൺസ് ചാമ്പ്യന്മാർ

New Project (4)

മനാമ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ ദേവാലയം ബൂസൈതീനിൽ വെച്ച് നടന്ന സെന്റ് പീറ്റേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ എസ്‌.എം.ഐ.ഒ.സി ഫാൽക്കൺസ് ചാമ്പ്യന്മാരായി. നവംബർ 6-ന് രാവിലെ 09.30-ന് ആരംഭിച്ച ടൂർണമെന്റിൽ ഒരൊറ്റ മത്സരത്തിൽ പോലും തോൽവിയറിയാതെയാണ് ഫാൽക്കൺസ് കിരീടം സ്വന്തമാക്കിയത്. സിറിൽ കെ. ജോൺ ക്യാപ്റ്റനായും റിജിൻ വർഗീസ് വൈസ് ക്യാപ്റ്റനായും ടീമിനെ നയിച്ചു. ബഹ്‌റൈനിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് 8 പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിലെ ‘സെന്റ് പീറ്റേഴ്‌സ് ഹിറ്റേഴ്‌സ് ടീമിനെതിരെ 9 വിക്കറ്റുകളുടെ തിളക്കമാർന്ന വിജയം സ്വന്തമാക്കിയാണ് സെന്റ് മേരീസ് ഫാൽക്കൺസ് വിജയകിരീടം ചൂടിയത്.

വിജയികൾക്കുള്ള സെന്റ് പീറ്റേഴ്‌സ് എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും മറ്റ് പുരസ്‌കാരങ്ങളും സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി വികാരിയും കെ. സി. ഇ. സി. പ്രസിഡന്റുമായ വെരി റെവ. സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പയും മറ്റ് ഭാരവാഹികളും ചേർന്ന് സമ്മാനിച്ചു. വ്യക്തിഗത പുരസ്‌കാരങ്ങളിൽ സെന്റ് മേരീസ് ഫാൽക്കൺസ് കായിക താരങ്ങളായ ശ്രീ. ജോജി എബ്രഹാം ‘മാൻ ഓഫ് ദി ടൂർണമെന്റ്’ പുരസ്‌കാരവും ടൂർണമെന്റിലെ ‘ബെസ്റ്റ് ബാറ്റ്‌സ്മാൻ’ പുരസ്‌കാരവും നേടിയപ്പോൾ, ശ്രീ. റൈജു മാത്യു ഫൈനലിലും സെമി ഫൈനലിലുമുള്ള ‘മാൻ ഓഫ് ദി മാച്ച്’ പുരസ്‌കാരങ്ങളും ടൂർണമെന്റിലെ ‘ബെസ്റ്റ് ബൗളർ’ പുരസ്‌കാരവും കരസ്ഥമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!