small icons
small icons

സ്കൂൾ കലോത്സവത്തിന് സഹായ ഹസ്തമേകി ബഹ്‌റൈൻ അരൂർ കൂട്ടായ്മ

New Project (5)

അരൂർ: നടക്കുമീത്തൽ എം.എൽ.പി സ്കൂളിൽ നവംബർ 3, 4 തീയതികളിൽ നടക്കുന്ന പുറമേരി പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ബഹ്‌റൈൻ അരൂർ കൂട്ടായ്മ സാമ്പത്തിക സഹായം കൈമാറി. കൂട്ടായ്മയുടെ കോർഡിനേറ്റർമാരായ വിജേഷ് വി.പി., മനോഹരൻ വി.കെ. എന്നിവർ ചേർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ബിൻസി ടീച്ചർക്ക് ധനസഹായം കൈമാറി.

സ്കൂളിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ.ടി. ഗഫൂർ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് പി.എസ്. പ്രജിത്ത്, ഹരിദാസൻ കെ. എന്നിവർ പങ്കെടുത്തു. പ്രവാസലോകത്തിരുന്നും നാടിന്റെ വിദ്യാഭ്യാസ, കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ബഹ്‌റൈൻ അരൂർ കൂട്ടായ്മയുടെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് സ്കൂൾ അധികൃതർ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!