മനാമ: ഇന്ത്യന്‍ ഇസ്ലാഹി സെന്റെര് വനിതാ വിംഗ് ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പുമായും അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായും ചേര്‍ന്ന് സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാബാദിലെ അല്‍ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ ക്യാമ്പില്‍ നൂറോളം വനിതകള്‍ പങ്കെടുത്തു. പ്രവാസി സമൂഹത്തിലെ അടിത്തട്ടിലുള്ളവരും താരതമ്യേനെ വരുമാനം കുറഞ്ഞവരുമായ വനിതകളെ കണ്ടെത്തി അവര്‍ക്കിടയില്‍ സ്തനാര്‍ബുദത്തെ പറ്റിയുള്ള അവബോധമുണ്ടാക്കുവാന്‍ ഇസ്ലാഹി സെന്റെര് വനിതാ വിംഗ് നടത്തിയ ശ്രമത്തെ ക്യാമ്പ് ഉത്ഘാടനം ചെയ്ത ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെ ട്ടി സലിം അഭിനന്ദിച്ചു.
ഡോക്ടര്‍ പ്രിത്വി രാജ് ബോധാവല്‍ക്കരണം നടത്തുകയും ക്യാമ്പില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഷഹീര്‍, അല്‍ ഹിലാല്‍ മാര്‍ക്കെറ്റിംഗ് എക്സിക്യുട്ടീവ് ഷിജിന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ജനറല്‍സെക്രട്ടറി ഇസ്മത് അദ്ധ്യക്ഷനത വഹിച്ചു. വൈസ് പ്രസിഡന്റ് ഫെബിന് സ്വാഗതംപറഞ്ഞു.ഹസീന, ലുബൈബ, റൂബി, ഷിബില, സുനഭി, നാജിയ …. തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.









